ഇന്ന് ഇന്ത്യയിൽ കണ്ടുവരുന്ന ആരോഗ്യ പ്രശ്നത്തിൽ ഏറ്റവും സർവസാധാരണമായി കണ്ടുവരുന്ന പ്രശ്നമാണ് രക്തക്കുറവ് അഥവാ അനീമിയ.കുട്ടികളുടെ ജനനത്തിലുണ്ടാവുന്ന മരണങ്ങള്‍ക്ക് നല്ലൊരു ശതമാനവും രക്തക്കുറവുള്ള അമ്മമാർക്ക് പിറക്കുന്ന കുഞ്ഞുങ്ങളിലാണ് സംഭവിക്കുന്നത്.ഹൃദയാഘാദം സംഭവിക്കാനും അനീമിയകാരണമാകുന്നു. അതുകൊണ്ടൊക്കെത്തന്നെ അനീമിയയെക്കുറിച്ചു അറിഞ്ഞിരിക്കേണ്ടത് ഏറ്റവും അനിവാര്യമാണ്.
1. അനീമിയയിലെ രക്ത കോശ ഘടന.
രക്തത്തിൽ കാണപ്പെടുന്ന ചുവന്ന രക്താണുക്കളാണ് ശരീരത്തിൻറെ പ്രവർത്തനത്തിനാവശ്യമായ ഓക്സിജനെ ശരീരത്തിൻറെ വിവിധ ഭാഗങ്ങളിൽഎത്തിക്കുന്നത്. ചുവന്ന രക്താണുക്കളിൽ അടങ്ങിയിരിക്കുന്ന ഹീമോഗ്ലോബിൻ ആണ് ഓക്സിജനെ ശരീരത്തിലേക്കും ചീത്ത വായുവായ കാർബൺഡയോക്സിഡിനെ പുറത്തോട്ടു തള്ളാനും സഹായിക്കുന്നത്. ഈ ഹീമോഗ്ലോബിൻറെ കുറവാണു യഥാർത്ഥത്തിൽ അനീമിയയായി സംഭവിക്കുന്നത്.
രക്തത്തിൽ ഹീമോഗ്ലോബിൻറെ അളവ് 13.5 ലും താഴെ ആകുമ്പോൾ ആ അവസ്ഥയെ അനീമിയ എന്ന് വിളിക്കുന്നു. പലതരം കാരണങ്ങൾ കൊണ്ടും അനീമിയ വരാം. ചിലതരം അനീമിയ വരുന്നത് ശരീരത്തിലെ രക്താണുക്കളുടെ ഉത്പാദനക്കുറവ് മൂലമാണ്. ലോകത്തുള്ളതിലും ഏറ്റവും കൂടുതൽ കണ്ടുവരുന്ന അയോണിൻറെ (ഇരുമ്പ്) കുറവുമൂലമുള്ള രക്തക്കുറവ് ഈ ഗണത്തിൽപെടുന്നു. തലസ്സീമിയ മറ്റു മാറാരോഗങ്ങൾ മൂലം വരുന്ന രക്തക്കുറവ് തുടങ്ങിയവയും ഇങ്ങനെ തന്നെയാണ് സംഭവിക്കുന്നത്. ഹൈപോപ്ളാസ്റ്റിക് അപ്ലാസ്റ്റിക് അനീമിയയും വരുന്നത് ഡിഎൻഎ യുടെ ഉത്പാദനക്കുറവ് മൂലമാണ്. മറ്റു ചിലതരം അനീമിയ വരുന്നത് ശരീരത്തിൽ രക്താണുക്കളുടെ നശീകരണം മൂലമാണ്.
രക്തത്തിലെ ചുവന്ന രക്താണുക്കളുടെ വലിപ്പത്തിനനുസരിച്ചു രക്തക്കുറവിനെ വിവിധ വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. മൈക്രോസിറ്റിക് അനീമിയ അഥവാ എം.സി.വീ കുറഞ്ഞ അവസ്ഥ ഇരുമ്പിൻറെ കുറവുമൂലവും തലസ്സീമിയ മൂലവും ഇത് വരുന്നു. സീഡറോബ്ളാസ്റ്റിക് അനീമിയയും ഈ ഗണത്തിൽപ്പെടുന്നു. രക്തത്തിൽ ലെഡ് (lead) ൻറെ അളവ് കൂടുമ്പോഴും മൈക്രോസൈറ്റിക് അനീമിയ വരാം.
ചുവന്ന രക്താണുക്കളുടെ വലിപ്പക്കൂടുതൽ കണ്ടുവരുന്ന രക്ത കുറവുകളെ മൈക്രോസിറ്റിക് അനീമിയ എന്ന് വിശേഷിക്കപ്പെടുന്നു. ശരീരത്തിൽ അത്യാവശ്യമായ വിറ്റാമിനുകളായ B12 , ഫോളിക് ആസിഡ്, എന്നിവയുടെ കുറവും, മദ്യപാനവും ഒരു പ്രധാന കാരണമാണ്.
2. പോഷകാഹാര തിരഞ്ഞെടുപ്പുകള്‍ പ്രധാനം.
മൂന്നാമത്തെ വിഭാഗം നോർമോസിറ്റിക് അനീമിയ. വൃക്ക രോഗികളിലാണ് ഇത്തരം രക്തക്കുറവ് കൂടുതലായി കണ്ടുവരുന്നത്. ഇരുമ്പിൻറെ കുറവുമൂലമുള്ള രക്തക്കുറവിൽ ഏറ്റവും പ്രധാന കാരണം രക്തസ്രാവമാണ്. അതിൽ കൂടുതലും വയറ്റിൽ നിന്നുള്ള ആന്തരിക രക്തസ്രാവം കൊണ്ടാണുണ്ടാവുന്നതു. ആസ്പിരിൻ ഗുളികയുടെ നിത്യേനയുള്ള ഉപയോഗവും മറ്റൊരു കാരണമാണ്. സ്ത്രീകളിൽ മാസമുറ സമയത്തുള്ള രക്തസ്രാവം ഇത്തരം അനീമിയക്ക് കാരണമാവുന്നു.
ക്ഷീണം, ഹൃദയമിടിപ്പുകൂടുക, നെഞ്ചരിച്ചിൽ, തിളങ്ങിയ നഖങ്ങൾ, സ്പൂൺ പോലെ നഖം കുഴിയിൽ , ചിലതരം ഭക്ഷണത്തോടുള്ള പ്രത്യേക താല്പര്യം , കീലോസിസ് തുടങ്ങിയ ലക്ഷണങ്ങൾ ഇരുമ്പിൻറെ അളവ് കുറഞ്ഞവരിൽ കണ്ടേക്കാം. സി.ബി.സി (Complete Blood Count) എന്ന ടെസ്റ്റിലൂടെ അനീമിയയും അതേതു വിഭാഗത്തിൽ പെട്ട രക്തക്കുറവാണെന്നും കണ്ടെത്താവുന്നതാണ്. കാരണത്തിനനുസരിച്ചു രക്തക്കുറവിൻറെ ചികിത്സയും വിഭിന്നങ്ങളാണ്. അയൺ ഗുളികകളും ഫോളിക് ആസിഡ്, വൈറ്റമിൻ B12 ഗുളികകളും ഇന്ന് ലഭ്യമാണ്. അതാതു വിറ്റാമിനുകളടങ്ങിയ ഒരു ഭക്ഷണ രീതി ചിട്ടപ്പെടുത്തൽ അനിവാര്യമാണ് . അനീമിയക്ക് കാരണമായ രക്തസ്രാവവും മറ്റും നിയന്ത്രിക്കാൻ ഇത് അത്യാവശ്യമാണ്.
രക്തക്കുറവ് തിരിച്ചറിയാം
ഹീമോഗ്ലോബിൻറെ അളവ് കുറയുമ്പോഴാണ് ഒരാൾ അനീമിയയാണെന്നു പറയുക. അനീമിയ അഥവാ വിളർച്ച ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. അനീമിയക്ക് കാരണങ്ങൾ പലതുണ്ടാകാം . ഇരുമ്പടങ്ങിയ ഭക്ഷണങ്ങളുടെ കുറവുമുതൽ ബ്ലീഡിങ് പോലുള്ള കരണങ്ങൾ വരെ ആകാം. ഒരാൾക്ക് വിളർച്ച അഥവാ രക്തക്കുറവ് ഉണ്ടോ എന്ന് കണ്ടെത്താൻ രക്ത പരിശോധനയാണ് ഏറ്റവും നല്ലതു. ഇതല്ലാതെയും ഒരാൾക്ക് അനീമിയ ഉണ്ടോഎന്ന് കണ്ടെത്താൻ ചില വഴികളുണ്ട്. പ്രത്യേക കാരണമില്ലാതെ അമിതമായ തളർച്ച അനുഭവപ്പെടുകയാണെങ്കിലും ഇതിനു കാരണം അനീമിയ ആകാം. വേണ്ടത്ര രക്തമില്ലാതാകുമ്പോൾ ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കില്ല.രാവിലെ ഉണർന്നെഴുന്നേറ്റു കഴിഞ്ഞാലുടന്‍ മനംപുരട്ടൽ അനുഭവപ്പെടുന്നത് വിളര്‍ച്ചയുടെ മറ്റൊരു ലക്ഷണമാണ്.
രക്തക്കുറവ്,അടിക്കടിയുള്ള തലവേദനക്കും ഇടവരുത്തും
ശരീരത്തിൽ രക്തത്തിൻറെ അളവ് കുറയുമ്പോൾ തലച്ചോറിന് ലഭിക്കുന്ന ഓക്സിജൻറെ അളവിൽ വ്യത്യാസം വരും. ഇതു തലവേദനക്ക് ഇടയാകും. ആവശ്യത്തിന് രക്തമുള്ള ഒരുവ്യക്തിയുടെ വിരലുകളുടെ അറ്റം ചുവന്ന നിറമായിരിക്കും. എന്നാൽ വെളുപ്പാണു് നിറമെങ്കിൽ ഇതിനു കാരണം രക്തക്കുറവാകാം .
ശ്വസിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുകയാണെങ്കിൽ ഇതിനു കാരണവും രക്തക്കുറവാകാം.
രക്താണുക്കളുടെ കുറവ് കാരണം ഓക്സിജൻ വഹിക്കാനുള്ള രക്തത്തിൻറെ ശക്തി കുറയുന്നു. ഹൃദയമിടിപ്പിൽ പെട്ടെന്ന് വ്യതിയാനം അനുഭവപ്പെടുകയാണെങ്കിൽ ഒരു കാരണം രക്തക്കുറവുമാകാം. കൂടുതൽ ഊർജ്ജം സംഭരിക്കാനുള്ള ഹൃദയത്തിൻറെ ശ്രമമാണ് ഇതിനു കാരണം. ഒരാളുടെ മുഖത്ത് നോക്കിയാൽ വിളറിയ വെളുപ്പാണെങ്കിൽ ഇതിനു കാരണം അനീമിയ ആയിരിക്കും. ചർമ്മത്തിൻറെ സാധാരണ വെളുപ്പും വിളറിയ വെളുപ്പും തമ്മിലുള്ള വ്യത്യാസം പെട്ടതെന്നു തിരിച്ചറിയാം.
മുടി കൊഴിച്ചിലിനുള്ള ഒരുകാരണം രക്തക്കുറവു കൊണ്ടാകാം.
R.B.C കൗണ്ട് കുറയുന്നത് മുടിയുടെ കരുത്തു കുറയുന്നതിന് കാരണമാകും.
ഇടക്കിടെ അസുഖം വരുന്നതിൻറെ ഒരുകാരണവും രക്തക്കുറവാകാം. രക്തക്കുറവ് കാരണം ശരീരത്തിൻറെ പ്രതിരോധ ശേഷി കുറയും.
ഹീമോഗ്ലോബിൻ ടെസ്റ്റ്
രക്തത്തിലെ ഹീമോഗ്ലോബിൻറെ അളവ് കണ്ടുപിടിക്കുന്നതിനുള്ള ഒരു ടെസ്റ്റ് ആണിത്. ഹീമോഗ്ലോബിൻ എന്നത് ചുവന്ന രക്താണുക്കളിലെ ഒരു പ്രോട്ടീൻ ആണ്. ഇതു കലകളിലേക്കും (Cells) അവയവങ്ങളിലേക്കും ഓക്സിജനെ എത്തിക്കുകയും CO2 വിനെ അവയവങ്ങളിൽ നിന്നും കലകളിൽനിന്നും തിരിച്ചു ശ്വാസകോശത്തിലേക്കു എത്തിക്കുകയും ചെയ്യുന്നു. ഹീമോഗ്ലോബിൻ ടെസ്റ്റ് നടത്തിക്കഴിഞ്ഞു ഫലം നോർമലിനെ ക്കാളും താഴെയാണെങ്കിൽ അത് അര്‍ഥമാക്കുന്നത് ചുവന്ന കോശങ്ങളുടെ കൗണ്ട് കുറവാണെന്നാണ്. അതായതു രോഗി അനീമിയ ആണെന്നർത്ഥം.
അനീമിയ അഥവാ രക്തക്കുറവ് താഴെപ്പറയുന്ന കാരണങ്ങൾ കൊണ്ടുണ്ടാകാം:-
കാരണങ്ങൾ
1. വിറ്റാമിനുകളുടെ അപര്യാപ്തത.
2. ബ്ലീഡിങ് അഥവാ രക്തവാർച്ച.
3. മറ്റു രോഗങ്ങൾ.
4. കിഡ്നിയുടെ തകരാറുകള്‍.
5. അയണിൻറെ കുറവ്.
6. തൈറോയിഡ് ഗ്രന്ഥി പ്രവർത്തിക്കാതെ വരുക.
ചിലപ്പോൾ രക്തത്തിലെ ഹീമോഗ്ലോബിൻറെ അളവ് നോർമൽനെ ക്കാളും കൂടുതലാകും . ഇതു താഴെപ്പറയുന്ന കാരണങ്ങൾ മൂലം ഉണ്ടാകാം:-
1. രക്തത്തിലെ തകരാറുകൾ.
2. ഉയരംകൂടിയ സ്ഥലങ്ങളിൽ താമസിക്കുക.
3. പുകവലി.
4. ഡീഹൈഡ്രേഷൻ അഥവാ നിർജലീകരണം.
5. പൊള്ളൽ.
6. അമിതമായ ഛർദി.
സാധാരണ ഹീമോഗ്ലോബിൻ ലെവൽ
പുരുഷന്മാർ 13.8 മുതൽ 17.2 ഗ്രാം/ഡെസിലിറ്റെർ.
സ്ത്രീകൾ 12.1 മുതൽ 15.1 ഗ്രാം /ഡെസിലിറ്റെർ.
കുട്ടികളെ സംബന്ധിച്ച് ഇതു പ്രായത്തിനനുസരിച്ചും ആൺ പെൺ വ്യത്യാസമനുസരിച്ചു മാറിക്കൊണ്ടിരിക്കും
പ്രധാന ലക്ഷണം
ഹീമോഗ്ലോബിൻറെ കുറവുകാരണം ശ്വാസംകിട്ടാതെ വരിക എന്ന ലക്ഷണം പ്രകടമാകും
പ്രധാന അവയവങ്ങൾക്ക് ഓക്സിജൻ ശരിയായ തോതിൽ ലഭ്യമല്ലാത്ത അവസ്ഥ സംജാതമാകുന്നു. ഇതാണ് ശ്വാസം കിട്ടാത്ത അവസ്ഥ ഉണ്ടാക്കുന്നതു.തത്ഫലമായി ഈ അവസ്ഥ മറിക്കടക്കാൻ ഹൃദയം ശ്രമിക്കുന്നു . ഇക്കാര്യംനിർവഹിക്കുന്നത് ഹൃദയമിടിപ്പ് വർധിപ്പിച്ചാണ്. അതായതു ഹീമോഗ്ലോബിൻറെ കുറവ് ഉള്ള രോഗികൾ ചെറിയതോതിൽ വ്യായാമം ചെയ്യുമ്പോഴോ പ്രവർത്തി ചെയ്യുമ്പോഴോ കിതക്കുന്നു എന്നർത്ഥം.
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കാൽസിയം നല്ലവണ്ണം അടങ്ങിയ ഭക്ഷണങ്ങളും പാൽ, വെണ്ണ, ബ്രെഡ് എന്നിവയും ഒഴിവാക്കണം.അതുപോലെ ചായ, കാപ്പി, മദ്യം, എന്നിവയും ഒഴിവാക്കണം.
അനീമിയ : രോഗലക്ഷണങ്ങൾ
വിളർച്ച , ക്ഷീണം, ശക്തിക്കുറവ്, നെഞ്ചിടിപ്പ്, ശ്വാസം മുട്ടൽ, തലവേദനഎന്നിവയാണ് അനീമിയ യുടെ ലക്ഷണങ്ങൾ.
രോഗ കാരണങ്ങൾ
രക്തസ്രാവം ശ്വേതരക്താണുക്കളുടെ ഉത്പാദനത്തിൽ അപര്യപ്തത, ശ്വേത രക്താണുക്കളുടെ നാശം (ഹീമോളിസിസ് ) എന്നിവയാണ് അനീമിയ ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ. രക്തസ്രാവം മൂലമുണ്ടാകുന്ന രക്ത നഷ്ടത്തിനനുസൃതമായി ശ്വേതാണു നിർമിതി നടന്നില്ലെങ്കിൽ അനീമിയ ഉണ്ടാകുന്നു .
ഡിസ് ഹീമോചോറ്റിക് അനീമിയ
ശ്വേതരക്താണുവോ,ഹീമോഗ്ളോബിനോ സംശ്ലേഷണം ചെയ്യുന്നതിനാവശ്യമായ ഇരുമ്പു ജീവകം B12, ഫോളിക് അമ്ലം എന്നീ ഘടകങ്ങളുടെ അപര്യാപ്തതയാണ് ഹീമോചോറ്റിക് അനീമിയ എന്ന് പൊതുവെ അറിയപ്പെടുന്നത്.
ഈ അവസ്ഥയ്ക്ക് കാരണം, ആഹാരത്തിലൂടെ പര്യാപ്തമായ തോതില്‍ ഇരുമ്പു ലഭ്യമാകാതിരിക്കുകയും ഇരുമ്പിൻറെ ആഗിരണത്തില്‍ തകരാറുകൾ ഉണ്ടാകുകയും ചെയ്യുന്നത് കൂടാതെ രക്ത സ്രാവവും അമിതാർത്തവവും ഇരുമ്പിൻറെ കുറവിന് കാരണമാകുന്നു. ഇരുമ്പിൻറെ അംശം കുറയുമ്പോൾ ഹീം പ്രോട്ടീൻ ഉദ്പാദനം കുറയുന്നു. തത്ഭലമായി ഹീമോഗ്ലോബിൻറെ സാന്ദ്രതയും കുറയുന്നു. ചുവന്ന രക്താണുക്കൾ ചെറുതും വിളറിയതുമായിരിക്കും. ഇരുമ്പടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളും ഇരുമ്പുകലർന്ന ഔഷധങ്ങളും രോഗശമനം നൽകുന്നു .
ജീവകം ബി12 ൻറെയും ഫോളിക് അമ്ലത്തിൻറെയും അപര്യാപ്തത മൂലം മാക്രസൈറ്റിക്ക് അഥവാ മെഗലോബ്ളാസ്റ്റിക് അനീമിയ എന്ന അവസ്ഥയാണ് സംജാതമാകുന്നത്.
എറിത്രോസൈറ്റുകൾ പരിപക്വമാകാതെ വരുന്ന അടിസ്ഥാന തകരാറു ഹീമോഗ്ലോബിൻ സംശ്ലേഷണം യാതൊരു തകരാറും ഉണ്ടാക്കുന്നില്ല. ശോണ രക്താണുക്കളുടെ എണ്ണം കുറയുന്നു പക്ഷെ അവ സാധാരണയിൽ കവിഞ്ഞ വലിപ്പമുള്ളവയും ഹീമോഗ്ലോബിൻ സാന്ദ്രവും ആയ ജീവകം ബി12 ൻറെ ന്യൂനത ഉരുവാകുന്ന അനീമിയയെ പെര്‍ണിഹ്യാസ് അനീമിയ എന്നറിയപ്പെടുന്നു.വിറ്റാമിന്‍ ബി12 അവശേഷണത്തിനാവശ്യമായ ഒരു ആന്തരിക ഘടകം ഉത്പാദിപ്പിക്കാൻ ശരീരത്തിന് കഴിയാതെ വരുന്നതാണ് കാരണം. അനീമിയയോടൊപ്പം നാഡീസംബന്ധമായ ഗുരുതരമായ അസ്വാസ്ത്യങ്ങളുമുണ്ടായിരിക്കും. രോഗാരംഭത്തിൽ തന്നെ വിറ്റാമിന്‍ ബി12 കുത്തിവക്കുകയാണ് ചികിത്സ. മുൻകാലങ്ങളിൽ ഇത്തരം അ നിമിയ ചികിത്സക്ക് വിധേയമല്ലാതിരുന്നതിലാണ് ഇതിന് പെര്‍ണിഹ്യാസ് (ചികിത്സിച്ചുമാറ്റുവാൻ ബുദ്ധിമുട്ടുള്ള ) അനീമിയ എന്ന പേര്‍.
3. അനീമിയ കൊട്നുള്ള ബുദ്ധിമുട്ടുകള്‍
എപ്ലിസ്റ്റിക് അഥവ ഹൈപോപ്ളാസ്റ്റിക് അനീമിയ
അസ്ഥി മജ്ജയുടെ ക്ഷയമോ പുഷ്ട്ടിക്കുറവോ ആണ് ഏപ്ലസ്റ്റിക് അനീമിയ ഉളവാക്കുന്നത്. ഇതുമൂലം ചുവന്ന രക്താണുക്കളുടെ ഉത്പാദനം തടസ്സപ്പെടുന്നു. പ്രരമ്പരാഗതമായുണ്ടാകുന്ന ഏപ്ലസ്റ്റിക് അനീമിയയുടെ കാരണം അജ്ഞാതമാണ്. (വാതം, ചുഴലിദീനം, തൈറോയിഡ് ഗ്രന്ഥി തകരാറുകൾ എന്നീ രോഗങ്ങൾക്കുള്ള ഔഷധങ്ങളുടെ ദീർഘകാല ഉപയോഗം), രാസവസ്തുക്കൾ, ടോക്സിനുകൾ, വികിരണങ്ങൾ, രോഗാണുബാധകൾ ഏന്നിവ ഇതിനു ഹേതുവാണ്. പ്രധാന ചികിത്സ രക്തവ്യാപനമാണ് ഈരോഗം പലപ്പോഴും മാരകമായിത്തീരാറുണ്ട്.
ഹീമോലിറ്റിക് അനീമിയ
രക്തത്തിലെ ശ്വേതരക്താണുക്കള്‍ക്ക് വര്‍ധിച്ച തോതില്‍ നാശം സംഭവിച്ചുണ്ടാകുന്ന അവസ്ഥയാണ് ഹീമോലിറ്റിക് അനീമിയ. ശ്വേതരക്താണുക്കളുടെ രൂപത്തിലെ വ്യത്യാസങ്ങള്‍ ചില എൻസൈ മുകളുടെ ന്യൂനത ഇവയാണ് പ്രധാന കാരണങ്ങൾ . സിംഗിൾ സെൽ അനീമിയ,തലസ്സിമിയ തുടങ്ങിയവ ഈ വിഭാഗത്തിൽ പെട്ടവയാണ്. ഈ അനീമിയ പാരമ്പരാഗതമാണ്. പ്ലീഹയിലാണ് ശോണ രക്താണുക്കൾക്കു നാശം സംഭവിക്കുന്നത്. ഈ അനീമിയ ബാധിക്കുമ്പോൾ പ്ലീഹ വലുതാകുന്നു. പ്ലീഹ മുറിച്ചുമാറ്റുന്നതു രോഗത്തിൻറെ ഗൗരവം കുറക്കാൻ സഹായഹമാകും. പലപ്പോഴും രക്ത മാപനമാണ് പ്രതിവിധി.
ചികിത്സ
പരീക്ഷണശാലയിൽ രക്തത്തിൻറെയും മജ്ജയുടെയും പരിശോധനകൊണ്ടാണ് രോഗനിർണയം ചെയ്യുന്നത്. അനീമിയയുടെ ഹേതു,തരം എന്നിവയെ ആശ്രയിച്ചിരിക്കും ഇതിൻറെ ചികിത്സ. രക്തം നഷ്ടപ്പെടാൻ ഇടയാക്കുന്ന രോഗഹേതുക്കളെ ചികിത്സിച്ചു മാറ്റേണ്ടതാണ്. (ഉദാ: കൊക്കപ്പുഴു). ഇരുമ്പ് , ജീവകം ബി12, ഫോളിക് അമ്ലം എന്നിവ അടങ്ങിയിട്ടുള്ള ഔഷധങ്ങളാണ് അനീമിയയുടെ ചികിത്സക്ക് ഉപയോഗിക്കുന്നത്. ഗുരുതരമായ അനീമിയയിൽ രക്തവ്യാപനം ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ചികിത്സാ വിധിയാണ്.
അനീമിയ ചികിത്സ കടുത്ത വൃക്ക രോഗമുള്ളവരിൽ
എരിത്രോ പൊയറ്റിന്‍ എന്ന ഹോർമോൺ തൊലിക്കടിയിൽ അല്ലെങ്കിൽ നേരിട്ടു ധമനിയിൽ ഇൻജെക്ട് ചെയ്യുന്നതാണ് ചികിത്സാരീതി. ഈ ചികിത്സവഴി ഹീമോഗ്ലോബിൻറെ അളവ് 10gm/dl നും 14gm/dl നും ഇടയിൽ ആയാൽ ഹാർട്ട് അറ്റാക്ക്, മസ്തിഷ്കാഘാതം എന്നിവ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.
-൦-
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ