സദ്ജീവനം
പൂര്‍വ്വ കാലങ്ങളിൽ ഋഷിമാ൪ ഗുരുക്കന്മാരായി
ജനങ്ങളെ സദ് വചനങ്ങള്‍ മാത്രം പഠിപ്പിച്ചിരുന്നു. ഭാരത സംസ്കാരം :ലോകാ സമസ്താ - സുഖിനോ ഭവന്തു:
എന്നാണ്. അതായത് ലോകത്തിലുള്ളവരെല്ലാം
സുഖമായി ജീവിക്കട്ടേ എന്ന് സാരം. പുരാണ വേദങ്ങളില്‍
സത്യത്തെ അമ്മയായും അറിവിനെ അച്ഛനായും, സദ് ബുദ്ധിയെ അനുജനായും ദയയെ
സുഹൃത്തായിട്ടും, ദുഃഖ സഹനത്തെ ഭാര്യയായിട്ടും കോപ സഹനത്തെ പുത്രനായിട്ടും ബോധതലത്തിൽ കരുതി പ്രവര്‍ത്തിക്കുവാ൯ നമ്മെ പഠിപ്പിക്കുന്നു. സത്യവും ധര്‍മ്മവും ക്ഷമയും കൊണ്ട് വേണം സഹ
ജീവിയോടൊപ്പം ജീവിക്കേണ്ടത് എന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. എല്ലാ വേദങ്ങളുടെ
പൊരുളും അനുശാസിക്കുന്നത് മനുഷ്യര്‍ സദ്കര്മ്മങ്ങളിൽ ജീവിക്കണം എന്നതാണ്. തന്നെപ്പോലെ തന്റെ അയല്‍ക്കാരനെയും സ്നേഹിക്കണം എന്നത്, നാം
ഒരുകാര്യം ചെയ്യുമ്പോൾ അത് അന്യനെ ബാധിക്കുമോ എന്ന് സ്വയം തട്ടിച്ചു നോക്കുക
എന്നതാണ്. മറ്റൊരര്‍ത്ഥത്തിൽ, താന്‍
ചെയ്യുന്നത് മറ്റൊരാൾ തന്നോട് ചെയ്താൽ താന്‍ എങ്ങനെ വികാരം കൊള്ളും എന്ന് ഉപമിച്ചു ചെയ്യുക എന്നതാകും. ഇങ്ങനെ
ആകുമ്പോൾ അവിടെ മാനസിക സഘര്ഷണം കുറയുകയും ആളുകൾ രമ്യതയിൽ അവരവരുടെ
കര്‍മ്മങ്ങൾ മറ്റുള്ളവര്‍ക്ക് ദോഷമാകാതെ നിവ൪ത്തിക്കാന് കഴിയുകയും ചെയ്യും.
പെരുകുന്ന കര്‍മ്മ വൈരുധ്യങ്ങൾ
മനുഷ്യരുടെ
മനുഷ്യത്വ ഗുണമില്ലാത്ത കര്‍മ്മ വൈരുധ്യങ്ങൾ ദിനം
പ്രതി പെരുകിക്കൊണ്ടിരിക്കുന്നു.
മാധ്യമങ്ങള്‍ വളര്‍ന്നപ്പോൾ പെരുകിവരുന്ന
കുപ്രവ൪ത്തികൾ ചെറുതായെങ്കിലും
വെളിച്ചത്തു വരുന്നു. പത്രമെടുത്താലും,
ടെലിവിഷന്‍ കാണുമ്പോഴും, മറ്റു മാധ്യമങ്ങളിലൂടെയും ഇത്തരം ഹീന കൃത്യങ്ങളുടെ ഒരു
പരമ്പര തന്നെ കാണാന്‍ കഴിയുന്നു. നീര്പ്പോളക്ക്
സമം ജീവ൯ നിലനില്‍ക്കുന്ന ശരീരമുള്ള മനുഷ്യ൪ താ൯ നന്നായി ജീവിച്ചു
പോരുമ്പോൾ ചെയ്യുന്ന ഇത്തരം നിഷ്ടൂര കൃത്യങ്ങൾ ഹൃദയമുള്ളവരെ വേദനിപ്പിക്കുന്നു.
പെറ്റമ്മ കഴിഞ്ഞാല്‍
പോറ്റമ്മയാണ് മാതൃഭൂമി. നാം ചവുട്ടിനില്ക്കുന്ന
മണ്ണിൽ നമ്മെ താങ്ങി പോറ്റമ്മയായ മാതൃഭൂമി ജീവനോപാധികള്‍
കാണിച്ചു തരുന്നു. ഒരു വിരല്‍ ഒടിഞ്ഞാൽ വേദനിക്കുന്ന നാം അന്യരുടെ
വേദനകളെ കാര്യമാക്കാതെ അവരെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നു. ജനനം മുതല്‍ പെറ്റമ്മ
നമ്മെ ഈ പോറ്റമ്മയായ ഭൂമി ദേവിയുടെ കരങ്ങളിലാണ് ഏല്‍പ്പിക്കുന്നത്. സര്‍വ
ജീവജാലങ്ങളുടെയും മദ്ധ്യേ പെറ്റമ്മയും പോറ്റമ്മയും ചേര്‍ന്ന് നമ്മെ സസൂക്ഷ്മം വളര്‍ത്തുന്നു. ആയതിനാല്‍ ഈ
ഭൂമിയിൽ ചെയ്യുന്ന ഏതൊരു അരുതാത്ത കര്‍മ്മവും പോറ്റമ്മയോട്
കാണിക്കുന്ന ദ്രോഹം തന്നെയാണ്. ജീവന്
നിലനിര്‍ത്താനും ജീവിക്കുവാനും എല്ലാ സൌഭാഗ്യങ്ങളും ഉണ്ടെങ്കിലും മനുഷ്യ൪ അഹങ്കാരം കൊണ്ടും അമിത ധന മോഹം കൊണ്ടും അക൪മ്മങ്ങൾ ചെയ്തു കൂട്ടുന്നു.
നമ്മുടെ ലോകം
ദാരിദ്രമല്ല, മറിച്ചു നമ്മളെ ദാരിദ്രമാക്കപ്പെട്ടതാണ്, അതും സ്വന്തം
രാജ്യത്ത് വസിക്കുന്ന, രാജ്യത്തോടും അതിന്റെ നന്മയ്ക്കും ആഗ്രഹമില്ലാത്ത, സര്‍വ സുഖ സമ്പന്നരായ ആളുകള്‍, ഇവിടുത്തെ
സമ്പത്തുകള്‍ കൊള്ളയടിച്ചു അന്യരാജ്യങ്ങള്‍ക്ക് ഗുണം ചെയ്യുന്ന രീതിയിൽ നിക്ഷേപിച്ചു കുന്നുകൂട്ടുന്നു. ഇവിടുത്തുകാര്‍ക്ക്
അവകാശപ്പെട്ട, ചവുട്ടി നില്ക്കാ൯ ഇടം കൊടുത്തു
ഇത്രയും വലുതാക്കിയ മാതൃഭൂമിയെ സ്നേഹിക്കാത്ത ഇത്തരക്കാ൪ മാപ്പര്‍ഹികാത്ത കുറ്റമാണ് രാജ്യത്തോട്
ചെയ്യന്നത് എന്ന് പറയാതെ വയ്യ. അടുത്ത കാലത്തായി, സദ്കര്‍മ്മങ്ങൾ ചെയ്യേണ്ട, സുരക്ഷിതമായി ജീവിക്കാന്‍ വേണ്ടുന്ന
ശമ്പളം പറ്റുന്ന ഉന്നത ഉദ്യോഗസ്ഥന്മാ൪ കൈക്കൂലി വാങ്ങി
മാനഹാനി വരുത്തിയ എത്ര എത്ര കഥകള്‍. ഇവര്‍ വമ്പന്മാര്ക്കു വേണ്ടി പാവപ്പെട്ടവരെ
മറന്നു നിയമങ്ങൾ പൊളിച്ചെഴുതി സാധാരണക്കാരെ ദ്രോഹിക്കുന്നു. ഇങ്ങനെ
ഉണ്ടാക്കുന്ന സമ്പത്തുകൾ മക്കൾ ധൂര്‍ത്തടിച്ച്
സമാധാന മരണം പോലും അപ്രാപ്യമാക്കുന്നു. ഇവര്‍ക്കൊക്കെ ജീവിക്കാ൯ പോന്ന ശമ്പളവും തലമുറകൾ കഴിയാനുള്ള വസ്തുവകകൾ ഉള്ളവരുമാണെന്നു നാമോര്‍ക്കണം.
ഇത്തരം കൃത്യങ്ങൾ ചെയ്യുന്നതിന് മു൯പായി താ൯
നാന്നായി ജീവിക്കുകയല്ലേ പിന്നെ എന്തിനാണ് ഇതിന്റെ ആവശ്യം എന്ന്
ഒരുവട്ടം ചിന്തിച്ചാല്‍ തന്നെ ഇത്തരം ഹീന കൃത്യങ്ങള്‍ ഒഴിവാക്കാ൯ സാധിക്കും. അതുപോലെ, തെറ്റ് ചെയ്യുന്നവന് ശിക്ഷ
വാങ്ങാതെ രക്ഷപ്പെടാന്‍ ഒരായിരം തെറ്റുകൾ
വീണ്ടും ആവര്‍ത്തിക്കുന്നു.
2.
തെറ്റായ
പണം വിലങ്ങു നല്കി.
ഹെ മനുഷ്യാ, നിങ്ങൾക്ക് ജീവിക്കാനുള്ളത് പോറ്റമ്മയായ ഭൂമി ദേവി കനിഞ്ഞു
നല്കിയിരിക്കുന്നു. അവ എല്ലാപേര്‍ക്കും അവകാശപ്പെട്ടതാണ്. നിനക്ക് മതിയായത് മാത്രം നീ കരുതുക. മറ്റുള്ളവര്‍ക്കും കൂടി അവകാശപ്പെട്ട ഭൂമി
ദേവിയുടെ സ്വത്ത് നിനക്ക് ജീവിക്കാന്‍ പോയിട്ട് തലമുറകള്‍ക്ക് വേണ്ടി ചേര്‍ത്ത്
വച്ചാലും മതിയാവാത്തതെന്താണ്. എല്ലാം ചേര്‍ത്ത് വച്ച് കഴിയുമ്പോൾ അത് നിനക്കനുഭവിക്കാ൯ കഴിയാതെ പോകും.
എന്നാല്‍ ഈ ചേര്‍ത്ത് വച്ചത്തില്‍ ഒരംശം അതാവശ്യമുള്ള ദരിദ്രന് കൊടുക്കാതെ ഒടുവില്‍
ആരെങ്കിലും അവസാനകാലത്ത് തട്ടിപ്പറിച്ചു കൊണ്ടുപോകുന്നതാണ് കാണുന്നത്. നല്ല കാലത്ത് ഓടി നടന്നു കൂട്ടിപ്പിടിച്ചിട്ടു
ഒടുവിൽ ഇഷ്ടപ്പെട്ട ആഹാരം പോലും കഴിക്കാനാകാതെ മരുന്നുകൾ കഴിച്ചു വിശപ്പടക്കേണ്ട അവസ്ഥയിലേക്ക്
വരുന്നു. ഈ ഭൂമിയിലെ നിയമമെന്നത് നിനക്കാവശ്യത്തിൽ കൂടുതലുള്ളത് നിന്നെ അനുഭവിക്കാ൯ യോഗ്യനാക്കില്ല
എന്നതാണ്. മറ്റുള്ളവര്‍ക്ക് വിശക്കുമ്പോൾ അവരുടെ വിശപ്പടക്കാന്‍ കൂടിയുള്ളത് നീ അപഹരിച്ചു
ചേര്‍ത്തതിനാൽ നിന്റെ വിശപ്പടക്കാന്‍
ചേര്‍ത്തു വച്ചതിൽ നിന്നെടുത്തു നിനക്ക് ഭക്ഷിക്കാ൯ കഴിയാതെ പോകുന്നു. അഥവാ ആഗ്രഹം കൊണ്ട് കഴിച്ചു പോയാല്‍ ശരീരം
അതിനെ ദഹിക്കാന്‍ അനുവദിക്കില്ല. ആയതിനാല്‍
വിശപ്പുള്ള ദരിദ്രന് ശാന്തനായി എന്നെന്നും ജീവിക്കുന്നു. ഒരാള്‍ കൂടിവച്ചതില് നിന്നും ചിലത് ചിലര്‍ക്ക്
നല്കി ദാനം ചെയ്തു എന്ന് കൊട്ടിഘോഷിച്ചാലും അത് ദാനമാകുന്നില്ല. അമ്മയായ മദ൪ തെരേസ പറയുന്നത്, നിന്റെ ആവശ്യം കഴിഞ്ഞുള്ളത് ഇല്ലാത്തവന് നല്കിയാൽ അത്
ദാനമാകുന്നില്ലാ എന്നാണു.
3.
സമ്പന്നന്റെ
അത്താഴം.
4.
ദരിദ്രന്റെ
അത്താഴം.
നീ ചെയ്യുന്ന ദുഷ്കര്‍മ്മങ്ങള്‍ക്ക് ശിക്ഷയായി പ്രളയവും മഹാമാരികളും,പ്രകൃതി ക്ഷോഭങ്ങളും, രോഗങ്ങളും അടയാളം കാണിച്ചിട്ടും അനുഭവിപ്പിച്ചിട്ടും നമ്മൾ പഠിക്കുന്നില്ല. അതിൽ നിന്നു പോലും കാൽക്കാശു കയ്യിട്ടുവാരി വീണ്ടും അപഹാസ്യനാകുന്നു. കാലമാകുന്ന സര്‍പ്പത്തിന്റെ വായ്ക്കുള്ളിലിരിക്കുന്ന തവളയാണ് നാമെല്ലാപേരും. തവളെയെ സര്‍പ്പം വിഴുങ്ങാനായി പിടിക്കുമ്പോൾ തവള അതിനു മുന്നിലൂടെ പോകുന്ന ഈച്ചയെ നാക്ക് നീട്ടി പിടിച്ചു ഭക്ഷിക്കുന്ന പോലെ, നമ്മളും എല്ലാം വെറുതെയാണെന്നറിഞ്ഞിട്ടും അക൪മ്മങ്ങൾ ചെയ്തു കൂട്ടുന്നു. കഷ്ടപ്പെട്ട് ഉരുട്ടി വലുതാക്കി വച്ചിട്ട് അത് മുഴുവന്‍ കൈവിട്ടു താഴേക്ക് പതിക്കുന്ന അവസ്ഥയും കണ്ടുകൊണ്ടിരിക്കുന്നതും കുറവല്ല. സ്വന്തം മനസാക്ഷിക്ക് നിരക്കാത്ത കര്‍മങ്ങൾ ചെയ്തിട്ട് എന്തൊക്കെ ന്യായീകരണങ്ങൾ നല്കിയാലും സ്വയം തെറ്റല്ല എന്ന് സമാധാനിച്ചാലും അത് നിങ്ങളുടെ അന്തര്യാമിയെ നിരന്തരം മെതിച്ചുകൊണ്ടിരിക്കും. മനുഷ്യന് ഒരിക്കലും സ്ഥിരമായി ഒരു മൃഗ സ്വഭാവം നിലനിര്‍ത്താ൯ ആവില്ല. ജീവന് എന്ന ഒരു പ്രതിഭാസം മാംസള ശരീരത്തില്‍ നിലനില്‍ക്കുന്നിടത്തോളം മാംസങ്ങൾക്കുണ്ടാകുന്ന പ്രഹരങ്ങൾ ആത്മാവിൽ നോവുണ്ടാക്കുകയും ചിന്ത വ്യതിചലിക്കുകയും ചെയ്യും.
5. സമ്പന്നരുടെ നിദ്ര.
6. ദരിദ്രന്റെ നിദ്ര.
എന്തൊക്കെ
സമ്പാദിച്ചുകൂട്ടിയാലും കണക്കിൽ കൂടുതൽ ആഡംബരസൌധങ്ങൾ പണിഞ്ഞു അതിൽ
കുടിയിരുന്നാലും ഒരു ദിനം മരണം നിന്നെ
വിളിക്കും. മരണം നിന്റെ ശരീരത്തിൽ നിന്നും ജീവ൯ കൊണ്ടുപോയാല്‍
പിന്നെ നിനക്ക് വ്യക്തമായൊരു അഡ്രസ് ഇല്ലാതാവുന്നു. പിന്നെ പേരുപറഞ്ഞന്വേഷിച്ചാൽ ശരീര ശേഷിപ്പ്
അടക്കം ചെയ്തിരിക്കുന്ന സ്ഥലം ഓര്‍മ്മയുള്ള ആരെങ്കിലും ചൂണ്ടിക്കാട്ടിയാലായി.
ശരീരത്തെ എരിച്ചു കഴിഞ്ഞാല്‍ പിന്നെ അതും ഇല്ലാതാകും. കാലങ്ങള്‍ കഴിയുമ്പോൾ എല്ലാം വിസ്മൃതിയിലാഴും. ഇന്നുവരെ, മരിച്ച ആരെയും ഭൂമിയിലല്ലാതെ
വേറെങ്ങും അടക്കപ്പെട്ടതായി അറിയാന്‍ കഴിഞ്ഞിട്ടില്ല. മക്കളോ ബന്ധുക്കളോ ആരുടേയും ബോഡി
വേണ്ടപ്പെട്ടവരുടെതാണെന്നു കരുതി സ്വന്തം ഗൃഹത്തില്‍ അടക്കിയതായി അറിയുന്നില്ല. ഈജിപ്തിലെ ഫറവോ മാരുടെ മൃത ശരീരം പോലും
മണ്ണിലാണല്ലോ പൊതിഞ്ഞു അടക്കിയിരിക്കുന്നത്.
ഇത്രയും വലിയ പിരമിഡുണ്ടാക്കി അവരെ അടക്കണമെങ്കില്‍ അവ൪ അന്നത്തെക്കാലത്തെ
എത്ര വലിയ ഉന്നതനായിരക്കാമെന്നു ഊഹിക്കാവുന്നതേ ഉള്ളൂ.
ഇതെല്ലാം
വെളിപ്പെടുത്തുന്നത് നമ്മള്‍ക്ക് ഭൂമിയിലല്ലാതെ ജനിക്കാനും മരിക്കാനും കഴിയില്ലാ
എന്നതാണ്. ഭൂമിക്കു മുകളിലുള്ള കോടാനുകൂടി ജന്തു ജീവജാലങ്ങള്‍ക്കും ശ്വാസം നല്കി
ഊട്ടി വളര്‍ത്തുന്ന അജ്ഞാത ശക്തിക്ക് നമ്മൾ ഒരു തരിയോളം പോലും വലുപ്പമുള്ളതാവില്ല. മനുഷ്യര്‍ ഇന്ന് ലോകത്ത് കോടാനുകോടി അജീവ
വസ്തുക്കള്‍ നിര്‍മ്മിച്ചിട്ടു കൂട്ടുന്നതുപോലെ അനന്തനായ ആ ശകതി കോടാനുകൂടി
ജീവനുള്ളവയെ നി൪മ്മിച്ചുകൊണ്ടേയിരിക്കുന്നു .
പക്ഷെ ഇവയിലെല്ലാം അതിബുദ്ധി മനുഷ്യന് മാത്രമേ ഭൂമിയില്‍ നല്കിയുള്ളൂ. ആ ബുദ്ധി കൊണ്ട് മനുഷ്യനും
കോടാനുകോടി ജീവനില്ലാത്തവയെ നിര്‍മ്മിച്ചുകൊണ്ടേയിരിക്കുന്നു. ജീവ൯ നല്‍കാനുള്ള ശകതി കൂടി നല്കിയാൽ പിന്നെ മനുഷ്യ൯ സൃഷ്ടാവിനെയും
വെല്ലുവിളിക്കുമെന്നു സൃഷ്ടാവിനറിയാം. ജീവനെ വേര്പെടുത്താ൯ അസാധാരണ കഴിവുകൾ വേണ്ടന്നിരിക്കെ
ജീവനെ നല്കുവാനുള്ള കഴിവ് പ്രപഞ്ച സൃഷ്ടാവ് തന്നെ കൈക്കല്‍ വച്ചിരിക്കുന്നതും
മനുഷ്യന്റെ അധര്‍മ്മ പ്രവര്‍ത്തികൾ കണ്ടു വിറങ്ങലിച്ചതു കൊണ്ടാകാം.
ആഡംബരവും അധര്‍മ്മവും
സുഹൃത്തുക്കളാണ്. മണ്ണിനെയും പ്രകൃതിയെയും
സ്നേഹിച്ചു ജീവിക്കുന്നവന് അകൃത്രിമമായ പ്രപച്ചത്തെ ആസ്വദിച്ചു
ജീവിക്കുന്നു. എന്നാല്‍ ആഡംബരങ്ങളിൽ മുഴുകി
സുഖലോലുപനായി അടഞ്ഞ സാമ്രാജ്യങ്ങളില്‍ വസിക്കുന്നവന് പ്രപഞ്ചത്തിന്റെ താളവും
പ്രകൃതിയുടെ സുഖ-ദുഖവും അറിയാന്‍ കഴിയാതെ
പോവുന്നു. ഇതുമൂലം അവന്റെ സാമ്രാജ്യം അധര്‍മ്മത്തെ വളര്‍ത്തുന്നതും സഹജീവികളിൽ അനുകമ്പ കാണിക്കാ൯ വിമുഖതയും
കാട്ടുന്നു.
7.
സമാധാനമില്ലാത്ത അവസാന
നാളുകള്‍.
8.
അഡ്രസ്സില്ലാത്ത അന്ത്യ
നിദ്ര.
ഏതൊരു പ്രഹരത്തിനും
പ്രതി പ്രഹരം ഉണ്ടാകും എന്നത് സത്യമാണ്. നാം
വിതക്കുന്നതു ഒരിക്കല്‍ നാം കൊയ്യുക തന്നെ വേണം. ചിലപ്പോള്‍ അതവസാന
നാളുകളിലായിരിക്കും ന്യായ വിധി. ഏതെല്ലാം തെറ്റുകള്‍ എവിടെയെല്ലാം മൂടിവച്ച് മുന്നേറിയാലും
പ്രകൃതിയുടെ കോടതിയില്‍ നിങ്ങൾക്ക് ന്യായ വിധി
ഉണ്ടാകും എന്നതിൽ തര്‍ക്കമില്ല.
അങ്ങനെ ഉണ്ടാകുമ്പോൾ നിങ്ങൾക്ക് താങ്ങാവുന്നതിലും അധികമായ പരീക്ഷണമായി ഭവിക്കും. ആയതിനാല്‍, സുഹൃത്തുക്കളെ, ദുഷ്കര്‍മ്മം
ചെയ്യുന്നതിന് മുന്‍പ് മനസ്സിനോട് അരുത് എന്ന് പറയുക. ജനനവും മരണവും സത്യമാണ്. നാം ജനിച്ചത് തന്നെ മരിക്കാനാണ്. ഇതിനിടയിലെ
കോപ്രായങ്ങള്‍ സദ്പ്രവ൪ത്തിയായി നിലനിര്‍ത്തി മരിക്കുക. ആരെയും
ദ്രോഹിക്കാതിരിക്കുക. ആരുടേയും ജീവന് അപഹരിക്കാതിരിക്കുക. കാരണം ജീവനായ അദൃശ്യ ദിവ്യ ജോതിസ്സിനെ കവര്‍ന്നെടുത്താൽ അത് തിരികെ ദാനം ചെയ്യാനോ പകരം നല്‍കാനോ ഈ ലോകത്താര്‍ക്കും
കഴിയുകയില്ല. തിരികെ നല്കാ൯ കഴിയാത്തത് ആരിൽ നിന്നും അപഹരിക്കരുത്. രമ്യമായി ഒരു ശരീരത്തില്‍
കഴിയുന്ന ജീവനെ വിടുവിച്ചാൽ അത് തലമുറകളോളം
പ്രതികാരം ചെയ്തുകൊണ്ടിരിക്കും എന്നതിന് നമ്മുടെ ചുറ്റുവട്ടങ്ങള്‍ തന്നെ
ശ്രദ്ധിച്ചാല്‍ മതിയാകും. എന്തുകൊണ്ടും
നിങ്ങൾക്ക് ഭൂമിയിൽ ചെയ്യേണ്ട ഒരു ക൪മമുണ്ട്. അത് സദ്കര്മ്മമാക്കി ചെയ്യാ൯ മനസ്സുനന്നാക്കിയാൽ ഈ ഭൂമിദേവിയും സകല ചരാചരങ്ങളും സന്തോഷകരമായി നിലനില്ക്കും എന്നതിന് തര്‍ക്കമില്ല.
-0-
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ